കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.
Feb 25, 2026 11:03 PM | By PointViews Editor

വീണാ ജോർജും വിജയനും കളിക്കുന്ന പൊറാട്ടുനാടകം വ്യക്തമാണ്. കൊള്ളയടിച്ച് നാട് വിടാൻ ശ്രമിക്കുന്ന കവർച്ചക്കാർ വീടിന് തീയിടുന്നതു പോലെയുള്ള ഒരു നീക്കമാണ് വിജയനും വീണയും നടത്തുന്നത്. വീണയുടെ ശരീരത്തിൽ ഒരു കെ എസ് യു പ്രവർത്തകനും തൊട്ടിട്ടില്ല. തൊടാൻ പോലീസ് അനുവദിച്ചിട്ടുമില്ല. അതിനുള്ള ശ്രമം പോലും കെ എസ് യു പ്രവർത്തകരിൽ നിന്ന് ഉണ്ടായില്ല. ഈ പറയുന്നതിന് വിജയൻ്റെ സ്വകാര്യ അടുക്കള ചാനലായ കൈരളിയിലേയും വിജയൻ്റെ ടോയ് ലറ്റ് ചാനലായ റിപ്പോർട്ടറിലേയും ആദ്യ വീഡിയോ ദൃശ്യങ്ങൾ മാത്രം പരിശോധിച്ചാൽ തന്നെ വ്യക്തമാണ്. പ്രതിഷേധക്കാരെ കണ്ട് സമനില തെറ്റി അക്രമ വ്യഗ്രതയോടെ ചീറി വന്ന പൊലീസുകാരാണ് വീണയെ തടഞ്ഞ് പിടിച്ചു മാറ്റിയത്. ജോണി വെള്ളിക്കാല കളിച്ച് വിജയൻ കള്ളം പറഞ്ഞ് പറഞ്ഞ് ജനത്തെ വഞ്ചിക്കുകയാണ്. ഇത് സംബന്ധിച്ച ഉറച്ച നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ നൽകിയ വിശദീകരണത്തിൽ കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ചുവടെ.

വാർത്താക്കുറിപ്പ്.

ജനരോഷത്തിൽ നിന്നു തടിയൂരാനുള്ള പാഴ്ശ്രമമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ

ആഞ്ഞു വീശുന്ന ജനരോഷത്തിൽ നിന്നു സർക്കാരിനെ സംരക്ഷിക്കാനുള്ള നാടകമാണ് ആരോഗ്യ മന്ത്രി വീണാജോർജിനെ കെ .എസ് .യു പ്രവർത്തകർ അക്രമിച്ചുവെന്ന സിപിഎമ്മിന്റെ അടിസ്ഥാന രഹിതമായ ആക്ഷേപമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ . സത്യം പുറത്തു വരുമ്പോൾ സർക്കാരിനും സി പി എമ്മിനും ദുഖിക്കേണ്ടി വരും.

ട്രെയിൻ കയറാൻ പോയ മന്ത്രി പൊടുന്നനെ തിരിച്ചു വന്ന് ജില്ലാ ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുമായുള്ള ടെലഫോൺ സംഭാഷണത്തെ തുടർന്നാണ് . പിന്നീടാണ് മന്ത്രിയെ കെ എസ് യു ക്കാർ അക്രമിച്ചുവെന്ന കെട്ടുകഥയുണ്ടാക്കിയത്. യഥാർത്ഥത്തിൽ പ്രതിഷേധിക്കാൻ എത്തിയ കെ എസ് യു പ്രവർത്തകരെ പോലീസ് തടഞ്ഞു വയ്ക്കുകയായിരുന്നു.

കണ്ണൂർ റയിൽവെ സ്റ്റേഷനിൽ നടന്ന കെ എസ് യുവിന്റെ പ്രതിഷേധ പ്രകടനം പ്രക്ഷേപണം ചെയ്ത കൈരളി അടക്കമുള്ള ഒരു ചാനലിലും കെഎസ്‌യു പ്രവർത്തകർ മന്ത്രി ആക്രമിക്കുന്നതോ, അവരുടെ ദേഹത്ത് സ്പർശിക്കുന്നതോ ആയ ദൃശ്യങ്ങളില്ല. പകരം പ്രവർത്തകർക്കെതിരെ ആക്രോശം നടത്തുന്ന മന്ത്രിയെയാണ് കാണുന്നത്. ഇത് കെട്ടിച്ചമച്ചൊരു നുണക്കഥ മാത്രമാണ്. ആരോഗ്യവകുപ്പിന് എതിരെ ഉയർന്ന ജനരോക്ഷത്തിൽ നിന്നും പ്രതിഷേധത്തിൽ നിന്നും രക്ഷനേടാനുള്ള കുതന്ത്രം മാത്രമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.

സംസ്ഥാനത്തു വ്യാപകമായി കോൺഗ്രസ്സിന്റെ കൊടിമരങ്ങളും പ്രചരണ ബോർഡുകളും തകർക്കാനും കണ്ണൂർ ഡി സി സി ഓഫിസ് അടക്കം കോൺഗ്രസ്സ് ഓഫിസുകൾ ആക്രമിക്കാനും ഉള്ള ശ്രമങ്ങൾ അപലപനീയമാണ് . ഇത് കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നല്കി.

Vijayan, who is lying, is trying to set Kerala on fire. People should be careful.

Related Stories
മാൻഡ്രേക്ക് ഡ്രാക്കൂളയായി മാറുന്ന കവിതയുമായി സിനിമാ നടൻ ജോയ് മാത്യൂ. സിപിഎം പ്രവർത്തകർ പ്രതിഷേധത്തിൽ .

Apr 8, 2026 02:07 PM

മാൻഡ്രേക്ക് ഡ്രാക്കൂളയായി മാറുന്ന കവിതയുമായി സിനിമാ നടൻ ജോയ് മാത്യൂ. സിപിഎം പ്രവർത്തകർ പ്രതിഷേധത്തിൽ .

മാൻഡ്രേക്ക് ഡ്രാക്കൂളയായി മാറുന്ന കവിതയുമായി സിനിമാ നടൻ ജോയ് മാത്യൂ. സിപിഎം പ്രവർത്തകർ പ്രതിഷേധത്തിൽ...

Read More >>
10 കാര്യങ്ങളിൽ കൃത്യമായ മറുപടി ആവശ്യപ്പെട്ട് വിജയന് കെസി വേണുഗോപാലിന്റെ തുറന്ന കത്ത്. ഡീൽ മാത്രമേയുള്ളോ അതോ വിജയൻ പക്കാ ആർഎസ്എസ് ആയോ?

Apr 7, 2026 02:36 PM

10 കാര്യങ്ങളിൽ കൃത്യമായ മറുപടി ആവശ്യപ്പെട്ട് വിജയന് കെസി വേണുഗോപാലിന്റെ തുറന്ന കത്ത്. ഡീൽ മാത്രമേയുള്ളോ അതോ വിജയൻ പക്കാ ആർഎസ്എസ് ആയോ?

10 കാര്യങ്ങളിൽ കൃത്യമായ മറുപടി ആവശ്യപ്പെട്ട് വിജയന് കെസി വേണുഗോപാലിന്റെ തുറന്ന കത്ത്. ഡീൽ മാത്രമേയുള്ളോ അതോ വിജയൻ പക്കാ ആർഎസ്എസ്...

Read More >>
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം.  മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി,  രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

Mar 29, 2026 08:05 PM

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു...

Read More >>
കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

Mar 28, 2026 07:01 PM

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ...

Read More >>
ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

Mar 27, 2026 08:02 PM

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി...

Read More >>
ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

Mar 27, 2026 01:37 PM

ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

ജീവനെടുക്കുന്നവരല്ല ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ...

Read More >>
Top Stories